ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തി. നേതാക്കള്‍ വിങ്ങിപ്പൊട്ടി. അവരെ കണ്ടപ്പോള്‍ വീട്ടുകാര്‍ക്കും വേദന ഉള്ളിലൊതുക്കാന്‍ സാധിച്ചില്ല.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടങ്ങിയവരാണ് ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയത്. ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നേതാക്കള്‍.
എല്ലാവരോടും സൗഹൃദപരമായി മാത്രം പെരുമാറാന്‍ സാധിക്കുന്ന പ്രിയപ്പെട്ട നേതാവിന് അവര്‍ യാത്രയാക്കി. ഹൃദയം നൊമ്പരപ്പെടുത്തുന്ന വൈകാരിക നിമിഷങ്ങള്‍ക്കാണ് ബെംഗളൂരുവിലെ വീടും സാക്ഷ്യം വഹിച്ചത്.
കേരളത്തില്‍ മാത്രമല്ല, ഡല്‍ഹിയിലും ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയക്കാരന്റെ നയതന്ത്രപരമായ സമീപനങ്ങള്‍ ഏവരുടെയും മനസില്‍ ഇടം പിടിക്കുന്ന രീതിയിലുള്ളതാണ്. പുഞ്ചിരിയോടെ കാര്യങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന രാഷ്ട്രീയ നേതാവിന്റെ വിട ആര്‍ക്കും നികത്താനാകില്ലെന്ന് അദേഹത്തെ കാണാനെത്തിയ മുതിര്‍ന്ന നേതാക്കള്‍ സമ്മതിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.