കോവിഡ് വർദ്ധനവ് : യുഡിഎഫ് പ്രത്യക്ഷ സമരപരിപാടികൾ നിർത്തുന്നു

കോവിഡ്  വർദ്ധനവ് :  യുഡിഎഫ് പ്രത്യക്ഷ സമരപരിപാടികൾ നിർത്തുന്നു

തിരുവനന്തപുരം: മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടും ,ലൈഫ് മിഷൻ - സ്വർണക്കടത്ത് വിഷയങ്ങളിലും നടത്തിവരുന്ന പ്രത്യക്ഷ സമരപരിപാടികൾ യുഡിഎഫ് നിർത്തിവയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് വർദ്ധിച്ചു വരുന്നസാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അദ്ദേഹം വിശദമാക്കി.   ദിനംപ്രതി രോഗികളുടെ എണ്ണം  ഉയരുന്നതിന് ഇടയിലും മന്ത്രി  കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് യുവജനസംഘടനകൾ  നടത്തിവന്ന സമരം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

സമരത്തിൽ പങ്കെടുത്തവർക്ക് കോവിഡ് എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നതും അതിനോടൊപ്പം കെഎസ് യു സംസ്ഥാന പ്രസിഡന്റിന്റെ കോവിഡ് ടെസ്റ്റ് വിവാദവും ഏറെ ചർച്ച ചെയ്യപ്പെട്ടതും യുഡിഎഫ് മുന്നണിയെ സമരങ്ങൾ നിർത്തിവയ്ക്കാൻ പ്രേരിപ്പിക്കുന്ന ഘടകമായി തീർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.