അന്താരാഷ്ട്ര യാത്രിക‍ർക്കുളള റാന്‍ഡം കോവിഡ് പരിശോധനയും നിർത്തലാക്കി ഇന്ത്യ

അന്താരാഷ്ട്ര യാത്രിക‍ർക്കുളള റാന്‍ഡം കോവിഡ് പരിശോധനയും നിർത്തലാക്കി ഇന്ത്യ

ദുബായ്: യുഎഇ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന അന്താരാഷ്ട്ര യാത്രികരില്‍ 2 ശതമാനം പേരില്‍ റാന്‍ഡം കോവിഡ് പരിശോധന നടത്താനുളള തീരുമാനം ഇന്ത്യ പിന്‍വലിച്ചു. ജൂലൈ 20 മുതല്‍ തീരുമാനം പ്രാബല്യത്തിലാകും. ലോകമെമ്പാടും കോവിഡ് കേസുകള്‍ കുറഞ്ഞതിനാലാണ് തീരുമാനമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര യാത്രികരില്‍ 2 ശതമാനം പേരില്‍ റാന്‍ഡമായി പരിശോധനനടത്താനുളള തീരുമാനം പിന്‍വലിക്കുന്നു. എന്നിരുന്നാല്‍ തന്നെയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തും. കോവിഡ് -19 ന്‍റെ പശ്ചാത്തലത്തിൽ പാലിക്കേണ്ട മുൻകരുതൽ നടപടികൾക്കുള്ള നിർദ്ദേശങ്ങൾ തുടർന്നും ബാധകമായിരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.