മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത് സുപ്രീം കോടതി. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ സ്വീകരിച്ച നടപടികള്‍ എന്തെന്ന് വിശദമാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു. ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ ഇടപെടുമെന്നും കോടതി സര്‍ക്കാരിന് താക്കീത് നല്‍കി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെടേണ്ട സമയമാണിത്. ഭരണഘടനാ പരമായ ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ല. തീര്‍ത്തും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണിത്. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ജനാധിപത്യത്തിന് എതിരാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

സാമുദായിക സംഘര്‍ഷങ്ങളില്‍ സ്ത്രീകളെ ആയുധമാക്കുന്നത് അംഗീകരിക്കാനാവില്ല. പുറത്തുവന്ന വീഡിയോകള്‍ തങ്ങളെ വല്ലാതെ അസ്വസ്ഥരാക്കി. സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് താക്കീത് നല്‍കി. കേസില്‍ വെള്ളിയാഴ്ച വീണ്ടും വാദം കേള്‍ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.