മുംബൈ: ഓണ്‍ലൈന്‍ വാതുവെപ്പ് കേസില് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. റെയ്‌നയുടെ പേരിലുള്ള 6.64 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ പേരിലുള്ള 4.5 കോടി രൂപയുടെ സ്ഥാവര സ്വത്തും ഉള്‍പ്പെടെ 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
വാതുവെപ്പ് ആപ്പായ വണ്‍ എക്സ് ബെറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. നിയമവിരുദ്ധ വാതുവെപ്പ് കമ്പനികളുമായി റെയ്‌നയും ധവാനും കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നതായി ഇഡി കണ്ടെത്തുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇഡിയുടെ നടപടി.
വണ്‍ എക്സ് ബെറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവര്‍ വിദേശ സ്ഥാപനങ്ങളുമായി എന്‍ഡോഴ്സ്മെന്റ് കരാറുകളില്‍ ഏര്‍പ്പെട്ടു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അനധികൃത വാതുവെപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച പണത്തിന്റെ ഉറവിടം മറച്ചുവെക്കുന്നതിനായി വിദേശ ഇടനിലക്കാര്‍ വഴിയാണ് ഈ പണമിടപാടുകള്‍ നടത്തിയതെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.