ബംഗളൂരു: ചന്ദ്രനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ മൂന്ന് ബഹിരാകാശ പേടകത്തിന്റെ ഭ്രമണപഥം നാലാമതും ഉയര്‍ത്തി. ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒയുടെ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കില്‍ നിന്ന് (ഇസ്ട്രാക്) വ്യാഴാഴ്ചയാണ് പേടകത്തിലെ ത്രസ്റ്ററുകളെ നിയന്ത്രിച്ച് വീണ്ടും ഭ്രമണപഥമുയര്‍ത്തിയത്.
ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ മൂന്നിന്റെ അഞ്ചാം ഭ്രമണപഥമുയര്‍ത്തല്‍ ജൂലൈ 25ന് ഉച്ചക്ക് രണ്ടിനും മൂന്നിനുമിടയില്‍ നടക്കും. പിന്നീട് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിത്തുടങ്ങും. ഓഗസ്റ്റ് 23ന് പേടകം ചന്ദ്രനിലിറങ്ങുമെന്നാണ് കണക്കുകൂട്ടല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.