കർഷക സമരം നയിക്കാൻ രാഹുൽ ഗാന്ധി പഞ്ചാബിലേയ്ക്ക്

കർഷക സമരം നയിക്കാൻ രാഹുൽ ഗാന്ധി പഞ്ചാബിലേയ്ക്ക്

ന്യൂഡൽഹി : രാജ്യത്ത് കർഷക നിയമങ്ങളിൽ വരുത്തിയ ഭേദഗതികളിൽ കർഷകരുടെ ഭാഗത്തു നിന്നും  വർദ്ധിച്ചു വരുന്ന പ്രതിഷേധത്തിന്റെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കാൻ ഒരുങ്ങുന്നു.അതിന്റെ ഭാഗമായി സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ പഞ്ചാബിൽ  രാഹുൽ ഗാന്ധി കടന്നു ചെന്ന് നേതൃത്വം ഏറ്റെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകി.

ഈ ആഴ്ചയിൽ തന്നെ പഞ്ചാബിൽ ഒരു പരിപാടിയെ അതിസംബോധന ചെയ്ത് സംസാരിക്കുന്നുമെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. പഞ്ചാബിൽ സമര പരിപാടികൾക്ക് തുടക്കം കുറിച്ചതിനു ശേഷം രാഹുൽ ഹരിയാനയിലേയ്ക്ക് സമര പരിപാടികൾക്കായി പോയേക്കും. കോവിഡ് ചൂണ്ടിക്കാട്ടി ഹരിയാനലെയ്ക്കുള്ള പ്രവേശനം സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ തടയിടാനുള്ള സാധ്യത മുന്നിലുണ്ട്. പ്രവേശനത്തിന് തടസ്സം തീർക്കാൻ ഇടയുണ്ടെന്ന് ഹരിയാനയിലെ ഒരു മുതിർന്ന നേതാവ് ആശങ്കപ്പെട്ടു.

രണ്ടു മാസത്തിലേറിയായി കോൺഗ്രസ് നടത്തിവന്ന സമരം മൂന്നു കാർഷിക ബില്ലുകളും പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയതോടെ കനത്ത പ്രതിഷേധത്തിലേയ്ക്ക് കടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.