പാലാ രൂപത പ്രവാസിസംഗമം നാളെ; ചൂണ്ടച്ചേരിയിൽ മാർ ജോസഫ് കല്ലറങ്ങാട് ചടങ്ങ് ഉദ്ഘാടനം ചെയ്യും

പാലാ രൂപത പ്രവാസിസംഗമം നാളെ;  ചൂണ്ടച്ചേരിയിൽ മാർ ജോസഫ് കല്ലറങ്ങാട്  ചടങ്ങ് ഉദ്ഘാടനം ചെയ്യും

പാലാ: പാലാ രൂപത പ്രവാസി സംഗമം നാളെ ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജിൽ നടക്കും. പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെയും പ്രവാസികളായിരുന്നവരുടെയും കുടുംബസമേതമുള്ള സമ്മേളനത്തിനാണ് ഒരിക്കൽ കൂടി രൂപത ആതിഥ്യമരുളുന്നത്.

നാളെ രാവിലെ 8.30ന് രജിസ് ട്രേഷൻ ആരംഭിക്കും. ഒൻപതിന് പിഡിഎംഎ അസി. ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി വി ശുദ്ധ കുർബാനയർപ്പിക്കും. 10 ന് ഡോക്യുമെന്ററി മിഡിൽ ഈസ്റ്റ് സെക്രട്ടറി രജിത് മാത്യു നേതൃത്വം നൽകും.
തുടർന്ന് സമ്മേളനം. പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ, ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്യും. മെ ത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിലിനെ സമ്മേളനത്തിൽ ആദരിക്കും

ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പി ൽ അനുഗ്രഹപ്രഭാഷണം നട ത്തും. മണിപ്പുരിൽ ദുരിതം നേരിടുന്ന ജനങ്ങൾക്ക് പിന്തുണയ റിയിച്ചുള്ള പ്രമേയം സമ്മേളന ത്തിൽ കുവൈറ്റ് കോ-ഓർഡി നേറ്റർ സിവി പോൾ അവതരിപ്പി ക്കുമെന്ന് പ്രവാസി അപ്പസ്തോലേറ്റ് രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഗ്ലോബൽ കോർഡിനേറ്റർ ഷാജി മോൻ മങ്കുഴിക്കരി എന്നിവർ അറിയിച്ചു.

പാലാ രൂപത വികാരി ജനറാ ൾ മോൺ. ജോസഫ് മലേപറമ്പിൽ, രൂപത ഡയറക്ടർ ഫാ. കുര്യാ ക്കോസ് വെള്ളച്ചാലിൽ, ഗ്ലോബ ൽ കോ-ഓർഡിനേറ്റർ ഷാജിമോ ൻ മങ്കുഴിക്കരി, മിഡിൽ ഈസ്റ്റ് കോ-ഓർഡിനേറ്റർ ജൂട്ടസ് പോൾ, റിട്ടോണീസ് പ്രതിനിധി ഡിജേഷ് ജോർജ് നെടിയാനി എന്നിവർ പ്രസംഗിക്കും. പ്രതിഭകളെ ആദരിക്കൽ, വീൽചെയർ വിതരണം എന്നിവ നടക്കും.
പൊതുചർച്ചയ്ക്ക് മിഡിൽ ഈസ്റ്റ് ട്രഷറർ സോജിൻ കെ. ജോൺ, സൗദി കോ-ഓർഡിനേറ്റർ ബിനോയി സെബാസ്റ്റ്യൻ, മീഡിയ കോ-ഓർഡിനേറ്റർ ലിസി കെ.ഫെർണാണ്ടസ്, യുകെ പ്രതിനിധി റോളിൻ തോമസ്, യുഎഇ പ്രതിനിധി മാത്യു ലോന്തിയിൽ, എന്നിവർ പങ്കെടുക്കും PDMA ഫോറോന പ്രസിഡൻറുമാരെ PDMA രൂപതാ സെക്രട്ടറി ഷിനോജ് മാത്യു പരിചയപ്പെടുത്തും. കലാപരി പാടികളും സ്നേഹവിരുന്നും നടക്കും..


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.