ബ്രിസ്‌ബെൻ സൗത്ത് സെന്റ് തോമസ് ഇടവകയിൽ ത്രിദിന വിശ്വാസോത്സവം സംഘടിപ്പിച്ചു

ബ്രിസ്‌ബെൻ സൗത്ത് സെന്റ് തോമസ് ഇടവകയിൽ ത്രിദിന വിശ്വാസോത്സവം സംഘടിപ്പിച്ചു

ബ്രിസ്ബെൻ: മെൽബൺ സെന്റ് തോമസ് സീറോ മലബാർ സഭയുടെ കീഴിലുള്ള ബ്രിസ്‌ബെൻ സൗത്ത് സെന്റ് തോമസ് ഇടവകയിൽ സൺഡേ സ്‌കൂൾ കുട്ടികൾക്കായി ത്രിദിന ഫെയ്‌ത്ത് ഫെസ്റ്റ് ( വിശ്വാസോത്സവം) സംഘടിപ്പിച്ചു. ഏഴു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള നൂറ്റിയറുപതോളം വിദ്യാർത്ഥികൾ വിശ്വാസോത്സവത്തിൽ പങ്കെടുത്തു.



സീറോ മലബാർ സഭയുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമായി കുട്ടികളിൽ ക്രൈസ്തവ മൂല്യങ്ങളും വിശ്വാസവും ബൈബിൾ അധിഷ്ഠിതമായ അറിവും പകർന്നു നൽകാനുതകുന്ന വിധത്തിലായിരുന്നു പരിപാടിയുടെ ക്രമീകരണം.



വിശ്വാസോത്സവത്തിൻറെ അവസാന ദിവസം വിദ്യാർത്ഥികളും, മതാധ്യാപകരും, എസ്എംവൈഎം യൂത്ത് ടീമും സംയുക്തമായി പള്ളി അങ്കണത്തിൽ വർണ ശബളമായ വിശ്വാസ പ്രഖ്യാപന റാലി സഘടിപ്പിച്ചു. ഇടവക വികാരി ഫാ. എബ്രഹാം നാടുക്കുന്നേൽ, സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ രഞ്ജിത്ത് ജോൺ, ഫെയ്ത് ഫെസ്റ്റ് ജനറൽ കോ-ഓർഡിനേറ്റർ ഡയാന സോണി എന്നിവരുടെയും നേതൃത്വത്തിലായിരുന്നു മൂന്നു ദിവസത്തെ വിശ്വാസ പരിശീലന പരിപാടി. നിരവധി മതാധ്യാപകരും, യൂത്ത് ടീമും, യുവജനങ്ങളും, രക്ഷിതാക്കളും പരിപാടിയുടെ വിജയത്തിനായി പ്രയത്നിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.