കാൻബറ: മാർച്ച് ഫോർ ഓസ്ട്രേലിയ എന്ന പേരിൽ രാജ്യത്തുടനീളം നടന്ന കുടിയേറ്റ വിരുദ്ധ പ്രകടനങ്ങൾ പല നഗരങ്ങളിലും സംഘർഷത്തിലേക്ക് വഴിമാറി. സിഡ്നി, മെൽബൺ, അഡ്ലെയ്ഡ്, ബ്രിസ്ബെൻ, കാൻബറ, ഹോബാർട്ട്, ടൗൺസ്‌വിൽ തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ ആയിരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു. 'Send them home', 'This is Australia' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടു. ചില റാലികളിൽ യുറീക്ക പതാകകളും റെഡ് എൻസൈൻ പതാകകളും ഉയർത്തി.
മെൽബണിൽ കടുത്ത സംഘർഷങ്ങളാണ് ഉണ്ടായത്. പ്രതിഷേധക്കാരും പ്രതിപ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു. പൊലീസ് പെപ്പർ സ്‌പ്രേ, റബർ ബുള്ളറ്റ്, സ്റ്റൺ ഗ്രനേഡ് തുടങ്ങിയവ പ്രയോഗിച്ച് സ്ഥിതിഗതികൾ നിയന്ത്രിച്ചു. കുറഞ്ഞത് ആറു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സിഡ്നിയിൽ ഏകദേശം 15,000 പേർ പങ്കെടുത്ത മാർച്ചിൽ വലിയ സംഘർഷങ്ങൾ ഒഴിവാക്കാനായെങ്കിലും ചെറിയ അറസ്റ്റുകൾ നടന്നു. അഡ്ലെയ്ഡിൽ 15,000ത്തിലധികം പേർ പങ്കെടുത്തു. ‘ഡെസി ഫ്രീമാൻ’ എന്ന പരാരിയെ അനുസ്മരിച്ച സംഭവത്തിൽ പ്രതിഷേധം ചൂടുപിടിച്ചു.
ബ്രിസ്‌ബെയ്നിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധത്തിൽ വിദേശികൾക്കെതിരെ കഠിന മുദ്രാവാക്യങ്ങൾ മുഴക്കി. മക്കായ് ബ്ലൂവാട്ടർ ക്വായ് മുതൽ കൗൺസിൽ ഓഫിസ് വരെ വലിയ മാർച്ച് നടന്ന വാഹന ഗതാഗതം തടസപ്പെട്ടു. കാൻബറയിൽ പോളിൻ ഹാൻസനും മാൽക്കം റോബർട്സും (വൺ നേഷൻ പാർട്ടി) പ്രതിഷേധത്തിൽ പങ്കെടുത്തു. ടൗൺസ്വിൽലിൽ ബോബ് കാട്ടർ (കാറ്റേഴ്‌സ് ഓസ്‌ട്രേലിയ പാർട്ടി) പ്രതിഷേധത്തിൽ പങ്കെടുത്തു.
ഹോബാർട്ടിൽ ചെറു സംഘർഷം ഉണ്ടായപ്പോൾ റയോട്ട് പൊലീസ് ഇടപെട്ടു.പ്രതിഷേധങ്ങൾക്ക് വലതുപക്ഷ നേതാക്കളായ പോലീൻ ഹാൻസൺ, ബോബ് കാറ്റർ എന്നിവരും പങ്കെടുത്തു. നിയോ-നാസി ഗ്രൂപ്പുകളും അങ്ങേയറ്റം വലതുപക്ഷ പ്രവർത്തകരും സജീവമായി പങ്കെടുത്തത് വിവാദങ്ങൾക്ക് ഇടയായി.
അതേ സമയം കേന്ദ്ര സർക്കാർ പ്രതിഷേധങ്ങളെ ശക്തമായി അപലപിച്ചു. വിദ്വേഷവും ഭിന്നിപ്പും പരത്താനുള്ള ശ്രമം എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.