ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു. ജൂലൈയില്‍ നടന്ന പാര്‍ലമെന്റ് ഉപരിസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് രാജി.
ഭരണകക്ഷിയിലെ അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം. ദീര്‍ഘകാലമായി ജപ്പാനില്‍ അധികാരത്തിലുള്ള പാര്‍ട്ടിയാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. ഇഷിബക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് രാജിയെന്ന് ഇഷിബയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം സ്വമേധയാ രാജിവെക്കാന്‍ ആവശ്യപ്പെട്ട് കൃഷി മന്ത്രി ഷീന്‍ജീരോ കൊയ്സുമി, മുന്‍ പ്രധാനമന്ത്രി യോഷിഹിഡെ സൂഗ എന്നിവര്‍ ശനിയാഴ്ച രാത്രി ഇഷിബയെ കണ്ടിരുന്നതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി നേതാവെന്ന നിലയില്‍ ഇഷിബക്ക് 2027 സെപ്റ്റംബര്‍ വരെ കാലാവധിയുണ്ടായിരുന്നു. പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടന്നേക്കും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.