അഡലെയ്‌ഡ്: തലച്ചോറിലുണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെട്ട ഏഴ് വയസുകാരി എലെയ്ൻ മരിയ ജോബിയുടെ സംസ്കാരം സെപ്റ്റംബർ പത്തിന് സെന്റ് മേരീസ് സീറോ-മലബാർ ദേവാലയത്തിൽ. രാവിലെ 9.30 മുതൽ പൊതു ദർശനം ഉണ്ടായിരിക്കും. തുടർന്ന് 10.30ന് വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും. ഉച്ചയ്ക്ക് 12.45 സെന്റിനിയൽ പാർക്ക് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
ഓസ്ട്രേലിയയിൽ കുടുംബസമേതം കഴിയുന്ന അങ്കമാലി സ്വദേശി കുന്നപ്പിള്ളി ജോബിയുടെ മകൾ എലൈൻ മരിയ ആണ് അകാലത്തിൽ മരിച്ചത്. നാല് മാസത്തോളമായി ചികിത്സയിലായിരുന്നു. കോന്നി പുത്തൻപുരയ്‌ക്കൽ ജോൺ മകൾ ലിന്റ മറിയമാണ് മാതാവ്. ഓസ്‌ട്രേലിയ അഡലെയ്‌ഡ് സ്കൂൾ വിദ്യാർത്ഥി ജുവാൻ ജോബി ജേഷ്ഠ സഹോദരനാണ്. ഇതേ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരിയാണ് എലൈൻ മരിയ.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.