വാഷിങ്ടന്‍: യു.എസ് നാവികസേനാ അംഗങ്ങള്‍ അതീവരഹസ്യ ഓപ്പറേഷനിലൂടെ 2019 ല്‍ ഉത്തരകൊറിയയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആശയ വിനിമയങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നാവികസേന യൂണിറ്റായ സീല്‍ ടീം 6-ന്റെ റെഡ് സ്‌ക്വാഡ്രണ്‍ സംഘമാണ് ഉത്തരകൊറിയയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഭീകരന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച അതേ സംഘമാണ് ഉത്തരകൊറിയയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണക്കാലത്ത് ട്രംപും കിമ്മും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ക്കിടയിലാണ് നിര്‍ണായകമായ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ നാവിക സേനയുടെ രഹസ്യ ഓപ്പറേഷന്‍ നടന്നത്.
കിം ജോങ് ഉന്നിന്റെ ആശയ വിനിമയങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി ഒരു ചാര ഉപകരണം സ്ഥാപിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. എന്നാല്‍ കരയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പായി യു.എസ് നാവികസേനാ അംഗങ്ങള്‍ അപ്രതീക്ഷിതമായി ഒരു ബോട്ട് കണ്ടെന്നും ഇതോടെ ദൗത്യം പൂര്‍ത്തിയാക്കാതെ മടങ്ങിയെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.