കാഠ്മണ്ഡു: രാജ്യ സുരക്ഷയുടെ പേരില്‍ സോഷ്യല്‍ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ ജെന്‍സി പ്രക്ഷോഭത്തില്‍ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
നിരവധി യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. കാഠ്മണ്ഡുവില്‍ അടക്കം പ്രധാന നഗരങ്ങളില്‍ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുര്‍ഭരണവും മൂടി വെയ്ക്കാനാണ് സോഷ്യല്‍ മീഡിയ നിരോധനമെന്നാണ് ചെറുപ്പക്കാര്‍ പറയുന്നത്. പലയിടത്തും ലാത്തി ചാര്‍ജും വെടിവെപ്പും നടന്നു. വെടിവെപ്പിലാണ് ഒരാള്‍ മരിച്ചത്.
അതേസമയം, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. യുവാക്കളുടെ പ്രക്ഷോഭം നേരിടാന്‍ പട്ടാളത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. പ്രധാന നഗരങ്ങളില്‍ സൈന്യത്തെ ഇറക്കിയിട്ടുണ്ട്.
അതിനിടെ, പാര്‍ലമെന്റ് മന്ദിരത്തിലെക്ക് കടക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. നിലവില്‍ കാഠ്മണ്ഡുവില്‍ തുടങ്ങിയ പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്.
നേപ്പാളിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രത വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതിര്‍ത്തിയുടെ സുരക്ഷയ്ക്കായി എസ്.എസ്.ബിയെ വിന്യസിച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ 26 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് സെപ്റ്റംബര്‍ എട്ട് മുതല്‍ ജെന്‍-ഇസഡ് വിപ്ലവത്തിന്റെ പേരില്‍ യുവാക്കള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.