തിരുവനന്തപുരം: കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്.’ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഏഴ് അവാർഡുകളാണ് ‘ന്നാ താൻ കേസ് കൊട്’ സ്വന്തമാക്കിയത്. ജനപ്രിയ ചിത്രം, മികച്ച തിരക്കഥാകൃത്ത്, സ്വഭാവ നടൻ, മികച്ച കലാ സംവിധാനം, മികച്ച ശബ്ദമിശ്രണം, മികച്ച പശ്ചാത്തല സംഗീതം, അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം എന്നിവയാണ് ചിത്രം നേടിയത്.
സാമൂഹിക പ്രതിബന്ധതയുള്ള വിഷയം കൈകാര്യം ചെയ്ത് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ‘ന്നാ താൻ കേസ് കൊട്’ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ശക്തമായ തിരക്കഥ ഒരുക്കിയ മികച്ച തിരക്കഥാകൃത്തായി രതീഷ് പൊതുവാൾ മാറി. മികച്ച കലാ സംവിധായകനായി ജ്യോതിഷ് ശങ്കർ, ശബ്ദമിശ്രണത്തിന് വിപിൻ നായർ എന്നിവരും ജേതാക്കളായി തിരഞ്ഞെടക്കപ്പെട്ടു.
വളരെ തന്മയത്വത്തോടെ മജിസ്ട്രേറ്റ് കഥാപാത്രത്തെ അവതരിപ്പിച്ച് പി പി കുഞ്ഞികൃഷ്ണൻ മികച്ച സ്വഭവ നടനായി മാറി. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഓരോ മുഹൂർത്തങ്ങളെയും പ്രേക്ഷകരിലേക്ക് അടുപ്പിച്ച പശ്ചാത്തലസംഗീതം ഒരുക്കിയ ഡോൺ വിൻസെന്റും പുരസ്കാരം നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.