റിയാദ്: ഈന്തപ്പഴ കയറ്റുമതിയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തി സൗദി അറേബ്യ. കൃഷിപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ 3.40 കോടി ഈന്തപ്പനകളിൽനിന്ന് പ്രതിവർഷം 16 ലക്ഷം ടൺ ഉൽപാദനം നടക്കുന്നുണ്ട്. ഇന്റർനാഷണല്‍ ട്രേഡ് സെന്ററിന്റെ ‘ട്രേഡ് മാപ്’ അനുസരിച്ച് കഴിഞ്ഞ വർഷവും ഈന്തപ്പന കയറ്റുമതിയുടെ മൂല്യത്തില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
കഴിഞ്ഞ വർഷം 121.5 കോടി റിയാലിന്റെ ഈത്തപ്പഴമാണ് സൗദി 113 വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. 2023ന്റെ ആദ്യ പാദത്തിൽ കയറ്റുമതിയുടെ മൂല്യം ഏകദേശം 57 കോടി 90 ലക്ഷം റിയാലായി ഉയർന്നു. 111 രാജ്യങ്ങളിലേക്കാണ് കയറ്റി അയച്ചത്.
രാജ്യത്തെ അല്‍ ഖസീം മേഖലയില്‍ മാത്രം ഒരു കോടി 10 ലക്ഷം ഈന്തപ്പനകള്‍ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്തെ ഈന്തപ്പനകളുടെ എണ്ണം മൂന്നുകോടി 30 ലക്ഷത്തിലേറെയാണെന്നും കാർഷിക മന്ത്രാലയം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.