അമ്പത്തൊന്നുകാരിയുടെ മരണം ഇരുപത്തെട്ടുകാരനായ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

അമ്പത്തൊന്നുകാരിയുടെ മരണം ഇരുപത്തെട്ടുകാരനായ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: കാരക്കോണത്ത് അമ്പത്തിയൊന്നുകാരി ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ആണ് മരിച്ചത്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി ഇരുപത്തെട്ടുകാരനായ അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നു. വീട്ടില്‍ വച്ച് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ ചില സംശയങ്ങള്‍ പൊലീസിനോട് പറഞ്ഞതോടെ അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

ശാഖാകുമാരിയുടെ വീട്ടില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസം മുന്‍പാണ് ശാഖാകുമാരിയും അരുണും വിവാഹിതരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.