ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ പേടകം 2025 ല്‍ വിക്ഷേപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. വിക്ഷേപണം വരെയുള്ള ഓരോ ഘട്ടവും പ്രധാനമാണ്. ദൗത്യത്തിനു മുമ്പ് വിവിധ പരീക്ഷണ ഘട്ടങ്ങളായ അബോര്‍ട്ട് മിഷനും ആളില്ലാ പരീക്ഷണ വിക്ഷേപണവും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് അബോര്‍ട്ട് മിഷന് ശേഷമാണ് ആളില്ലാതെയുള്ള പരീക്ഷണ വിക്ഷേപണം നടത്തുക. ആദ്യ അബോര്‍ട്ട് മിഷനില്‍ ബഹിരാകാശ വാഹനത്തിന്റെ വേഗവും രണ്ടാം മിഷനില്‍ ബഹിരാകാശ യാത്രികര്‍ക്ക് അപകടം പിണഞ്ഞാല്‍ രക്ഷപ്പെടുത്താനുള്ള ശേഷിയും പരീക്ഷിക്കും. ആറ് പരീക്ഷണ പറക്കലിന് ശേഷമാണ് ബഹിരാകാശ യാത്രികരെയും വഹിച്ച് ഗഗന്‍യാന്‍ ചരിത്ര വിക്ഷേപണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഇതുവരെ അനുകൂലമാണ്. പേടകം സുപ്രധാന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. സന്തോഷവും അഭിമാനവും നല്‍കുന്ന സന്ദേശങ്ങളാണ് ഓരോ ദിവസവും ലഭിക്കുന്നതെന്നും എസ്. സോമനാഥ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.