ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റിന് സമാപനം; കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായും മക്കാലന്‍ ഡിവൈന്‍ മേഴ്സിയും ചാമ്പ്യന്‍മാര്‍

ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റിന് സമാപനം; കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായും മക്കാലന്‍ ഡിവൈന്‍ മേഴ്സിയും ചാമ്പ്യന്‍മാര്‍

ഡാളസ്: ഏഴാമത് സീറോ മലബാര്‍ ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റിനു ഡാലസില്‍ വിജയകരമായ സമാപനം. ജൂലൈ 14 മുതല്‍ 16 വരെ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഡാളസ് ആയിരുന്നു വേദി. ഗ്രൂപ്പ് എ യില്‍, 123 പോയിന്റ് നേടി കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ വിജയികള്‍ക്കുള്ള കുഴിപ്പള്ളില്‍ അന്നക്കുട്ടി ജോസഫ് എവറോളിംഗ് ട്രോഫി നേടി.


ആതിഥേയരായ ഗാര്‍ലാന്റ് ഫൊറോന 117 പോയിന്റ്‌നേടി റണ്ണേഴ്സ് അപ്പിനുള്ള ചുണ്ടത്തു ജോര്‍ജ് മാത്യു മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. ഗ്രൂപ്പ് ബി യില്‍ ഡിവൈന്‍ മേഴ്സി മക്കാലന്‍, ഒക്ലഹോമ ഹോളി ഫാമിലി എന്നിവരാണ് യഥാക്രമം വിജയികളും റണ്ണേഴ്സ് അപ്പുമായത്.

ഡാളസ് - ഒക്ലഹോമ റീജണില്‍ നിന്നായി ഒന്‍പതു ഇടവകകള്‍ പങ്കെടുത്തു. കുട്ടികളുടെയും യുവജന കലാപ്രതിഭകളുടെയും അതുല്യ പ്രകടനങ്ങള്‍ക്കാണ് അരങ്ങ് വേദിയായത്. അറുനൂറോളം മത്സരാര്‍ത്ഥികളും കുടുംബാഗങ്ങളുമായി രണ്ടായിരത്തോളം വിശ്വാസികള്‍ സംഗമിച്ചപ്പോള്‍ യുവജന കൂട്ടായ്മക്കും സഭാംഗളുടെ വിശ്വാസ പ്രഘോഷണത്തിനും മൂന്നു ദിനം നീണ്ട കലാമേള നേര്‍ സാക്ഷ്യമായി.


സമാപന ദിവസം ജൂബിലി ഹാളില്‍ നടന്ന പൊതു പരിപാടിയില്‍ സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേല്‍, സെന്റ് അല്‍ഫോന്‍സാ വികാരി. ഫാ മാത്യുസ് മുഞ്ഞനാട്ട്, രൂപതാ യൂത്ത് ഡയറക്ടറും ഹൂസ്റ്റണ്‍ സെന്റ് ജോസഫ് അസി. വികാരിയുമായ ഫാ. മെല്‍വിന്‍ പോള്‍ മംഗലത്ത്, മദര്‍ മരിയ തെങ്ങുംതോട്ടം, സിസ്റ്റര്‍ ക്ലെറിന്‍ കൊടിയന്തറ തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

മേളയോടനുബന്ധിച്ചു സംഘടിപ്പിച്ച റാഫിള്‍ നറുക്കെടുപ്പും, നാടന്‍ ഭഷ്യമേളയും വന്‍വിജയമായിരുന്നു. ആദ്യദിനത്തില്‍ നടന്ന പൊതു സമ്മേളനത്തില്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. ഇടവകകളുടെ ആകര്‍ഷമായ മാര്‍ച്ച് പാസ്റ്റും, ഓപ്പണിങ് സെറിമണിയും തദവസരത്തില്‍ അരങ്ങേറി.


ഫാ. ജെയിംസ് നിരപ്പേല്‍, ഇവന്റ് കോര്‍ഡിനേറ്റര്‍മാരായ ചാര്‍ളി അങ്ങാടിശേരില്‍, ജാനറ്റ് ജോസി, ജീവന്‍ ജെയിംസ്, കൈക്കാരന്മാരായ ചാര്‍ളി അങ്ങാടിശേരില്‍, ടോമി ജോസഫ്, ജിമ്മി മാത്യു, ജീവന്‍ ജെയിംസ്, സെക്രട്ടറി മോളി വര്‍ഗീസ്, പാരീഷ് കോര്‍ഡിനേറ്ററുമാരായ രാജു കാറ്റാടി, ഷേര്‍ളി ഷാജി നീരാക്കല്‍ തുടങ്ങിയവരും വിവിധ സബ് കമ്മറ്റികളും ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.


ഡയമണ്ട് സ്‌പോണ്‍സര്‍ രാജീവ് മഠത്തിപ്പറമ്പില്‍ ജോസഫ് എം.ഡി & ശാന്തി ജോസഫ്, ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായ സിജോ വടക്കന്‍ (ട്രിനിറ്റി ഗ്രൂപ്പ്), മാത്യൂസ് ചാക്കോ സി.പി.എ, ബിജു പോള്‍ (പ്രൈം ചോയ്‌സ് ലെന്‍ഡിംഗ്), ബെര്‍ക്ക്മാന്‍സ് ജോണ്‍ എം.ഡി, എലിസബത്ത് ജോണ്‍ എം.ഡി, സില്‍വര്‍ സ്‌പോണ്‍സര്‍മാരായ ജോണ്‍ എം.ജോസഫ് എം.ഡി, ഷീല എം ജോസഫ് (പ്രൈമറി കെയര്‍ ക്ലിക്കി ഓഫ് ടെക്‌സാസ്), ജോര്‍ജ് അഗസ്റ്റിന്‍(ന്യൂയോര്‍ക്ക് ലൈഫ്), പോളി പൈനടത്ത്, എന്നിവരായിരുന്നു ഫെസ്റ്റിന്റെ മുഖ്യ പ്രായോജകര്‍. ലോയല്‍ ട്രാവല്‍സ് (ജോജി ജോര്‍ജ്), രാജന്‍ തോമസ് ചിറ്റാര്‍ (സില്‍വര്‍ മൂവീസ്), ജിന്‍സ് മാടവന (ഗ്രേസ് ഇന്‍ഷുറന്‍സ്), സണ്ണി ജോസഫ്, സിഗ്മ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് എന്നിവരായിരുന്നു റാഫിള്‍ സ്‌പോണ്‍സേഴ്സ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.