മോസ്‌കോ: പടിഞ്ഞാറന്‍ മോസ്‌കോയിലെ ഷോപ്പിങ് മാളില്‍ ചൂടുവെള്ളത്തിന്റെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. ശനിയാഴ്ച നടന്ന സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരില്‍ ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും അടിയന്തര സേവനങ്ങള്‍ സംഭവസ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മേയര്‍ സെര്‍ജി സൊബിയാനിന്‍ പറഞ്ഞു. ഇരകളായ എല്ലാവര്‍ക്കും വൈദ്യസഹായം നല്‍കുന്നുണ്ടെന്നും സോബിയാനിന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന്റേതായി പുറത്തുവന്ന വീഡിയോയില്‍ കെട്ടിടത്തില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതും നീരാവി പുറത്തേക്ക് വരുന്നതും കാണാം. വ്രെമേന ഗോഡ എന്ന മാളിലാണ് സംഭവം. 2007 ല്‍ ആരംഭിച്ച ഇവിടെ 150 ലധികം ഷോപുകളുണ്ട്.
പരിക്കേറ്റ എല്ലാവരും ചികിത്സയില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 150-ലധികം സ്റ്റോറുകളുള്ള ഷോപ്പിംഗ് മാളില്‍ നിരവധി ഉപഭോക്തക്കളാണ് ദിവസേന എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.