കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കാനുള്ള ഏത് നീക്കത്തിനെതിരായ പരിപാടികളിലും പാര്‍ട്ടി പങ്കെടുക്കുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.
സിപിഎം അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും മത സംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു.
മുസ്ലീം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്ലീം കോര്‍ഡിനേഷന്‍. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് കമ്മറ്റിയുടെ ചെയര്‍മാന്‍.
നേരത്തെ ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്ക് ലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് അന്ന് ലീഗ് സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.