ന്യൂഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ച കമ്മ്യൂണിറ്റി റേഡിയോയ്ക്കുള്ള ദേശീയ പുരസ്കാരം 'റേഡിയോ മാറ്റൊലി' ഏറ്റുവാങ്ങി. തേമാറ്റിക് വിഭാഗത്തിൽ ലഭിച്ച പുരസ്ക്കാരം 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്.
കാലാവസ്ഥാ വ്യതിയാനം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പ്രക്ഷേപണം ചെയ്ത ഋതുഭേദം എന്ന പരമ്പരയാണ് അവാർഡിന് അർഹമായത്. നബാർഡിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് പരിപാടി പ്രക്ഷേപണം ചെയ്തത്. പ്രോഗ്രാം പ്രൊഡ്യൂസർ ജോസഫ് പള്ളത്താണ് പരിപാടി തയ്യാറാക്കിയത്. ഇന്ത്യയിലെ 448 റേഡിയോ സ്റ്റേഷനുകളിൽ നിന്നുമാണ് റേഡിയോ മാറ്റൊലിയെ തേടി പുരസ്‌കാരം എത്തിയത്. ഇത് മൂന്നാം തവണയാണ് റേഡിയോ മാറ്റൊലിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്.
സുസ്ഥിരത എന്ന വിഭാഗത്തിൽ 2013 ലും 2018 ലും റേഡിയോ മാറ്റൊലിക്ക് ദേശീയ അംഗീകാരം ലഭിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.