ഇന്ത്യയില്‍ മാത്രമേ ഇങ്ങനെയൊക്കെ നടക്കൂ; ടീം സെലക്ഷനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

 ഇന്ത്യയില്‍ മാത്രമേ ഇങ്ങനെയൊക്കെ നടക്കൂ;  ടീം സെലക്ഷനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിനുള്ള ടീം സെലക്ഷനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണിങ് താരം ഗൗതം ഗംഭീര്‍.

അഡലെയ്ഡ് ടെസ്റ്റില്‍ നിന്നും നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ മെല്‍ബണില്‍ കളിക്കാനിറങ്ങിയത്. അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പകരം രവീന്ദ്ര ജഡേജയാണ് ടീമിലെത്തിയത്. പൃഥ്വി ഷാക്ക് പകരം ശുഭ്മാന്‍ ഗില്ലും പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് പകരം റിഷഭ് പന്തും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയിരുന്നു.

എന്നാല്‍ രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും പന്ത് തിളങ്ങിയില്ലെങ്കില്‍ ഇന്ത്യ എന്ത് ചെയ്യുമെന്നാണ് ഗംഭീര്‍ ചോദിക്കുന്നത്. ഇതാണ് ഇന്ത്യന്‍ ടീമിന്റെ പ്രശ്നം. ഇവിടെ ആരുടെയും സ്ഥാനം സുരക്ഷിതമല്ല.രാജ്യത്തെ പ്രതിനിധീകരിക്കാനായി തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ പ്രതിഭാധനരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ സ്വന്തം സ്ഥാനത്തെക്കുറിച്ച് സുരക്ഷിതത്വമില്ലാത്ത സാഹചര്യത്തില്‍ ഒരിക്കലും അവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല - ഗംഭീര്‍ പറഞ്ഞു.

ഇന്ത്യയല്ലാതെ വേറൊരു ടീമും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിക്കറ്റ് കീപ്പര്‍മാരെ മാറി മാറി പരീക്ഷിക്കില്ല. ബൗളര്‍മാരെ മാറ്റുന്നത് പോലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കീപ്പര്‍മാരെ മാറ്റുന്നത് നീതികരിക്കാനാവില്ല, സത്യം പറഞ്ഞാല്‍ ടീം മാനേജ്‌മെന്റ് സാഹയോടും പന്തിനോടും ചെയ്യുന്നത് നീതികേടാണന്നും ഗംഭീര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.