ലോകാരോഗ്യ സംഘടനാ മേധാവിയുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി

ലോകാരോഗ്യ സംഘടനാ മേധാവിയുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: ലോകാരോഗ്യ സംഘടനയുടെ മേധാവിയായ ഡോ. ടെഡ്രോസ് അദാനോമുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. എത്യോപ്യന്‍ പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥനും 2017 മുതല്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലുമായി സേവനമനുഷ്ഠിക്കുന്ന ടെഡ്രോസുമായുള്ള സ്വകാര്യ കൂടിക്കാഴ്ച്ചയെക്കുറിച്ച് വത്തിക്കാന്‍ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനു മുമ്പും ഡോ. ടെഡ്രോസ് അദാനോമുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈ സന്ദര്‍ശനത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ലോകാരോഗ്യ സംഘടന മുന്‍തൂക്കം നല്‍കുന്നത്. ടെഡ്രോസിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2021 ല്‍ മാത്രം രണ്ടു ബില്യണ്‍ വാക്‌സിനുകളാണ് വിതരണം ചെയ്തത്.

2020 മെയ് മാസത്തില്‍ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കുള്ള ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ഫണ്ടിലേക്ക് വത്തിക്കാന്‍ സംഭാവന നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.