ഉത്രയ്ക്ക് പിന്നാലെ ശാഖയും... സ്വത്ത് സ്വന്തമാക്കുക മാത്രം ലക്ഷ്യം

ഉത്രയ്ക്ക് പിന്നാലെ ശാഖയും... സ്വത്ത് സ്വന്തമാക്കുക മാത്രം ലക്ഷ്യം

തിരുവനന്തപുരം: പണത്തിനു വേണ്ടി മാത്രമാണ് വെള്ളറട സ്വദേശിനി 51 കാരി ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിച്ചതെന്ന് വെളിപ്പെടുത്തല്‍. സ്ത്രീധനമായി 50 ലക്ഷവും 100 പവനുമാണ് യുവാവ് ആവശ്യപ്പെട്ടത്. അരുണിന്റെ പെരുമാറ്റത്തില്‍ നിന്ന് ശാഖ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് തോന്നിയിരുന്നു എന്നാണ് ഉറ്റ സുഹൃത്ത് പ്രീത പറയുന്നത്.

'ചേച്ചി കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഞാന്‍ ഇക്കാര്യം പലവട്ടം ചേച്ചിയോട് പറഞ്ഞിട്ടുമുണ്ട്- പ്രീത വ്യക്തമാക്കി. ഉത്രയുടെ കൊലപാതകം ഉദാഹരണമാക്കിയാണ് സൂചന നല്‍കിയത്. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അരുണ്‍ കൂടെയുള്ളതു കുറച്ച് ആശ്വാസമാകുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി.

തനിക്ക് കുറേ ബാധ്യതകളുണ്ടെന്നും 50 ലക്ഷം രൂപയും 100 പവനും വേണമെന്നുമാണ് അരുണ്‍ ആവശ്യപ്പെട്ടിരുന്നത്. ശാഖ വിവാഹത്തിന് മുമ്പ് പല തവണ അരുണിനു പണം നല്‍കിയിട്ടുണ്ട്. പ്രായ വ്യത്യാസംമൂലം ഇവരുടെ ബന്ധം അരുണിന്റെ വീട്ടുകാര്‍ എതിര്‍ത്തു. ഇതേ തുടര്‍ന്ന് വീടുവിട്ട അരുണ്‍ വാടകവീട്ടിലായിരുന്നു താമസം. വാടക വീടെടുക്കാനും വീട്ടുസാധനങ്ങള്‍ വാങ്ങാനും ശാഖയാണു പണം നല്‍കിയത്.

ശാഖയ്ക്കു പത്തേക്കറോളം ഭൂമിയും ആഡംബര വീടും ഉണ്ട്. റബര്‍ മരം കടുംവെട്ടിനു നല്‍കിയപ്പോള്‍ ലഭിച്ച 20 ലക്ഷം രൂപയില്‍ 10 ലക്ഷത്തോളം അരുണിനു നല്‍കി. കാറും വാങ്ങിക്കൊടുത്തു. വിവാഹത്തിനു മുന്‍പ് അഞ്ച് ലക്ഷത്തോളം രൂപ അരുണ്‍ വാങ്ങിയിരുന്നു. അടുത്തിടെ കുറച്ചു വസ്തു വില്‍ക്കാനും ശ്രമം നടത്തി. ശാഖയും ആരുണും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നാല് വര്‍ഷം മുമ്പ് അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ശാഖയും അരുണും പരിചയപ്പെടുന്നത്. പിന്നീട് അടുപ്പത്തിലായി. വിവാഹത്തിന് ശാഖയുടെ ബന്ധുക്കള്‍ എതിര്‍പ്പറിയിച്ചെങ്കിലും വിവാഹക്കാര്യത്തില്‍ ശാഖ ഉറച്ചുനിന്നതോടെ മതാചാര പ്രകാരം തന്നെ വിവാഹം നടത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.