ദുബായില്‍ ടാക്സികളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുന്നു

ദുബായില്‍  ടാക്സികളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുന്നു

ദുബായ്: ദുബായില്‍ ടാക്സികളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു.ഇനി മുതല്‍ ടാക്സികളില്‍ മൂന്നു പേര്‍ക്ക് യാത്ര ചെയ്യാം. എന്നാൽ മൂന്നാമത്തെയാള്‍ 15 വയസിന് താഴെയുള്ളയാളായിരിക്കണം. കോവിഡ് മൂലം സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ദുബായ് ടാക്സികളില്‍ രണ്ടു പേര്‍ക്ക് മാത്രമായി യാത്ര നിയന്ത്രണം ഏർപ്പെടുത്തിയത്.

എന്നാല്‍ ഡ്രൈവറുടെ അരികിലുള്ള മുന്‍ സീറ്റ് പതിവു പോലെ ശൂന്യമാക്കിയിടണമെന്നും നിര്‍ദേശമുണ്ട്. 14 വയസുവരെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരനായി കൊണ്ടുപോകാം. മൂന്ന് നിരകളുള്ള ഫാമിലി ടാക്സികളില്‍ അംഗീകൃത യാത്രക്കാരുടെ എണ്ണം പരമാവധി നാല് ആയി തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.