ചൂട് കൂടുന്നു, തൊഴിലാളികളുട സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന

ചൂട് കൂടുന്നു, തൊഴിലാളികളുട സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന

അബുദബി: രാജ്യത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ കെട്ടിട നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും സരക്ഷയും ഉറപ്പാക്കുന്നതിനായി അധികൃതർ പരിശോധന നടത്തി. അബുദബിയിലെ വിവിധ കെട്ടിട നിർമ്മാണ ഇടങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. ചൂട് കൂടൂന്ന സാഹചര്യത്തില്‍ നടപ്പാക്കേണ്ട ആവശ്യമായ സുരക്ഷാ നടപടികളെ കുറിച്ച് തൊഴിലാളികൾക്കും കമ്പനി ഉടമകൾക്കും ബോധവല്‍കരണം നടത്തുക എന്നതാണ് അഞ്ച് ദിവസത്തെ ഫീല്‍ഡ് ഇന്‍സ്പെക്ഷന്‍ പദ്ധതിയുടെ ലക്ഷ്യം.

ആവശ്യത്തിന് കുടിവെളള ലഭ്യത ഉറപ്പാക്കുക, ശീതീകരണ സംവിധാനങ്ങള്‍ സജ്ജമാക്കുക, തണലൊരുക്കുക, , ജോലിസ്ഥലത്ത് പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം എന്നിവയെ കുറിച്ചെല്ലാം തൊഴിലാളികളെ ബോധവൽക്കരിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ ഉച്ചവിശ്രമനിയമത്തിന്‍റെ പ്രാധാന്യത്തെകുറിച്ചും തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥർ വിശദീകരിച്ചുനല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.