'മരിയന്‍ ഉടമ്പടി ധ്യാനം 2023 ': ഓഗസ്റ്റ് 18 മുതല്‍ 20 വരെ ലിമെറിക്കില്‍

 'മരിയന്‍ ഉടമ്പടി ധ്യാനം 2023 ': ഓഗസ്റ്റ് 18 മുതല്‍ 20 വരെ ലിമെറിക്കില്‍

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള 'ലിമെറിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 'ഈ വര്‍ഷം 2023 ഓഗസ്റ്റ് 18, 19, 20 (വെള്ളി ,ശനി ,ഞായര്‍ ) തിയതീകളില്‍ നടക്കും.

ആലപ്പുഴ കൃപാസനം ഡയറക്ടര്‍ ഡോ. ഫാദര്‍ വി.പി ജോസഫ് വലിയവീട്ടില്‍ നയിക്കുന്ന മരിയന്‍ ഉടമ്പടി ധ്യാനം മൂന്നു ദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ലിമെറിക്ക്, പാട്രിക്സ്‌വെല്‍ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാര്‍ത്ഥനാ ശക്തിയാലുള്ള നിരവധി അത്ഭുതങ്ങളാല്‍ പ്രശസ്തമായ കൃപാസനം ടീം നയിക്കുന്ന മരിയന്‍ ഉടമ്പടി ധ്യാനം ആദ്യമായാണ് അയര്‍ലണ്ടില്‍ നടത്തപ്പെടുന്നത്.

ധ്യാനത്തിന്റെ സമാപന ദിനത്തില്‍ ഉടമ്പടി എടുക്കാനും നേരത്തെ എടുത്തിട്ടുള്ളവര്‍ക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കും. കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും സ്പിരിച്യുല്‍ ഷെയറിങ്ങിനുള്ള സൗകര്യവും ധ്യാനത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. പ്രിന്‍സ് സക്കറിയ മാലിയില്‍: 0892070570, ബിനോയി കാച്ചപ്പിള്ളി: 0874130749, ആന്റോ ആന്റണി: 0894417794.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26