കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത് കൂടി; മോഡിയുടെ ഓണ സമ്മാനമെന്ന് കെ. സുരേന്ദ്രന്‍

കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത് കൂടി; മോഡിയുടെ ഓണ സമ്മാനമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിന് ഒരു വന്ദേഭാരത് എക്സ്പ്രസ് കൂടി അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചതായി ബിജെപി. ഇക്കാര്യത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.

ട്രെയിന്‍ ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്നും അദേഹം അവകാശപ്പെട്ടു. കാസര്‍കോട് - തിരുവനന്തപുരം റൂട്ടിലാകും പുതിയ സര്‍വീസ്.

'കേരളീയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കുന്ന ഓണ സമ്മാനമാണിത്. വിഷുക്കൈനീട്ടമായി കേന്ദ്രം നല്‍കിയ വന്ദേഭാരത് എക്സ്പ്രസിനെ ഇരുകൈയും നീട്ടിയാണ് കേരളം സ്വീകരിച്ചത്.

ഈ ട്രെയിനിലെ തിരക്കിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ രണ്ടാമത്തെ വന്ദേഭാരത് അനുവദിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് ആവശ്യപ്പെട്ട് കത്ത് നല്‍കിയതിനെ തുര്‍ന്ന് കേന്ദ്രം അടിയന്തര നടപടി കൈക്കൊള്ളുകയായിരുന്നു' - കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

രാജ്യത്താകമാനം ഓടുന്ന 23 വന്ദേഭാരത് എക്സ്പ്രസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കേരളത്തിലോടുന്ന ട്രെയിനിനാണ് ഒന്നാം സ്ഥാനം. വൈദ്യുതീകരിച്ച റെയില്‍ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂണ്‍ അവസാനത്തോടെ വന്ദേഭാരത് നല്‍കിക്കഴിഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.