നിശ്ചയദാർഢ്യക്കാർക്ക് 50 ശതമാനം വരെ ഇളവ് നല്‍കി ഡുവും എത്തിസലാത്തും

നിശ്ചയദാർഢ്യക്കാർക്ക് 50 ശതമാനം വരെ ഇളവ് നല്‍കി ഡുവും എത്തിസലാത്തും

ദുബായ്: നിശ്ചയദാർഢ്യക്കാർക്ക് വിവിധ മൊബൈല്‍ - ഇന്‍റർനെറ്റ് പ്ലാനുകളില്‍ 50 ശതമാനം വരെ ഇളവ് നല്‍കി ടെലഫോണ്‍ സേവന ദാതാക്കളായ എത്തിസലാത്തും ഡുവും. ഉപയോഗിക്കുന്ന പ്ലാനുകള്‍ക്ക് അനുസരിച്ച് ഇളവുകളും വ്യത്യസ്തമായിരിക്കും. ടെലി കമ്മ്യൂണിക്കേഷന്‍സ് ആന്‍റ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ആനുകൂല്യങ്ങള്‍ നല്‍കുക.

എത്തിസലാത്തിന്‍റെ 50 ശതമാനം ഇളവ് ലഭിക്കുന്നവർ
പുതിയ ഫ്രീഡം, എമിറാത്തി ഫ്രീഡം പാക്കേജിന് കീഴിലുള്ള പ്രതിമാസ പ്ലാനുകൾ

ടിവി, ഇന്‍റർനെറ്റ്, ടെലിഫോൺ എന്നിവയുടെ ഇ ലൈഫ് ഫാമിലി വാല്യൂ പാക്കിന്‍റെ പ്രതിമാസ പാക്കേജുളളവർ
ഹോം ടെലഫോണിന് പ്രതിമാസ പാക്കേജെടുത്തവർ

പ്രീപെയ്ഡ് മൊബൈൽ ഡേറ്റ പാക്കേജുകൾ- ഒറ്റത്തവണത്തെ ഡേറ്റാ പാക്കേജുകളും ആവർത്തിട്ടുളള ഡേറ്റ പാക്കേജുകള്‍ എടുത്തിട്ടുളളവർ

512 കെബിപിഎസ്, 1എംബിപിഎസ്, 10 എംബിപിഎസ് തുടങ്ങിയ ഉള്‍പ്പെടുന്ന ഹോം ഇന്‍റർനെറ്റ് പ്രതിമാസ പ്ലാനുകള്‍

ഈ പ്ലാനുകളില്‍ ഉള്‍പ്പെടുന്നവർക്ക് അവരുടെ മൊബൈലുകളിലേക്കോ ഇലൈഫ് പ്ലാനുകളിലേക്കോ ഇന്‍റർനെറ്റ് കോളിംഗിലേക്കുളള സൗജന്യ സബ്സ്ക്രിപ്ഷന്‍ ലഭിക്കും.

ഡു ആണ് ഉപയോഗിക്കുന്നതെങ്കില്‍ പോസ്റ്റ് പെയ്ഡ് സ്മാർട്ട് പ്ലാന്‍, പോസ്റ്റ് പെയ്ഡ് എമിറാത്തി പ്ലാന്‍, പോസ്റ്റ് പെയ്ഡ് പവർ പ്ലാന്‍ എന്നിവയില്‍ ഇളവ് ലഭിക്കും.

ഓരോ തവണയും റീചാർജ് ചെയ്യുമ്പോൾ തുകയുടെ 100 ശതമാനം ബോണസ് ക്രെഡിറ്റുകളായി ലഭിക്കും. ഇത് ദേശീയ അന്തർദേശീയ കോളുകള്‍ക്കായി ഉപയോഗിക്കാം. സ്പെഷ്യൽ പവർ പ്ലാൻ 500, പ്രത്യേക പവർ പ്ലാൻ 500 ഡാറ്റ, പ്രത്യേക പവർ പ്ലാൻ 1000 എന്നവയ്ക്ക് ഇത് ബാധകമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.