തിരുവനന്തപുരം: ഡോക്ടര്‍മാരുടെയും സീനിയര്‍ റസിഡന്‍സിന്റെയും കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് പതിറ്റാണ്ട് പിന്നിട്ട ആലപ്പുഴ മെഡിക്കല്‍ കോളജ് ഉള്‍പ്പടെ നാല് മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് സീറ്റുകള്‍ക്ക് അംഗീകാരം നഷ്ടമായി.
ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, പരിയാരം മെഡിക്കല്‍ കോളജുകളിലെ പിജി സീറ്റുകള്‍ക്കാണ് അംഗീകാരം നഷ്ടമായത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മാത്രം 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം ഇതോടെ ഇല്ലാതായി.
മെഡിക്കല്‍ കമ്മിഷന്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. പരിശോധനയില്‍ കാര്യമായ പോരായ്മകള്‍ കണ്ടെത്തിയെന്നാണ് വിവരം. അംഗീകാരം നഷ്ടമായ വിവരം ആരോഗ്യ സര്‍വകലാശാല മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.