ദുബായ്: സഹനം വിധിയല്ല നിധിയാണന്ന് വിശ്വാസ സമൂഹത്തിനെ ഉദ്‌ബോധിപ്പിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ച് ദുബായ് സെന്റ് മേരീസ് ഇടവകയില്‍ ആഘോഷിച്ചു. പാരമ്പര്യമായ വിശ്വാസം തലമുറകള്‍ക്ക് കൈമാറി നല്‍കുന്നതില്‍ വിശ്വാസികള്‍ ഉത്സാഹം കാണിക്കണമെന്ന് ഇടവക വികാരി ഓര്‍മ്മിപ്പിച്ചു.
ഒരു പടുകൂറ്റന്‍ മരത്തെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് അതിന്റെ വേരാണ്. വേരിന്റെ ബലം ക്ഷയിച്ചാല്‍ ആ മരം മണ്ണില്‍ പതിക്കും. അതുപോലെ തന്നെയാണ് നാം ഉപയോഗിക്കുന്ന നമ്മുടെ പാദരക്ഷകളും. നമ്മുടെ പാദങ്ങള്‍ക്ക് രക്ഷയേക്കുന്ന പാദരക്ഷകള്‍ ചെയ്യുന്ന ദൗത്യവും അത്ര ചെറുതല്ല. തെന്നി വീഴാതെ നമ്മെ മണ്ണില്‍ പിടിച്ചു നിര്‍ത്താന്‍ ഒരു ചെരുപ്പ് എത്രമാത്രം പരിശ്രമിക്കുന്നു എന്നത് നമുക്കറിയാവുന്ന സംഗതിയാണ്.
ജീവിതത്തിന്റെ പ്രതിസന്ധിയിലും പ്രതികൂലങ്ങളിലും വിശ്വാസത്തോടെ ജീവിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം വിശ്വാസികള്‍ മാതൃകയാക്കണം. അല്‍ഫോന്‍സാമ്മയുടെ മാതാപിതാക്കള്‍ പകര്‍ന്നുകൊടുത്ത വിശ്വാസ പാതയില്‍ മുന്നേറാന്‍ സാധിച്ചു.ആ വിശ്വാസമാണ് ഇന്നത്തെ മാതാപിതാക്കള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടത്. വിശ്വാസത്തിന്റെ തായ് വേര് ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങണമെന്ന് അച്ചന്‍ കൂട്ടിച്ചേര്‍ത്തു. തിരുനാള്‍ ദിനത്തില്‍ ഫാ.ജോയ്‌സണ്‍ ഇടശ്ശേരിയും പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26