റീല്‍സെടുക്കാനായി ഐഫോണ്‍ വാങ്ങണം: ദമ്പതികള്‍ സ്വന്തം കുഞ്ഞിനെ വിറ്റു!

 റീല്‍സെടുക്കാനായി ഐഫോണ്‍ വാങ്ങണം: ദമ്പതികള്‍ സ്വന്തം കുഞ്ഞിനെ വിറ്റു!

കൊല്‍ക്കത്ത: റീല്‍സെടുക്കാനായി ഐഫോണ്‍ വാങ്ങുന്നതിന് ദമ്പതികള്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം.

റീല്‍സെടുക്കുന്നതിന് ഐഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് ദമ്പതികള്‍ സ്വന്തം കുഞ്ഞിനെ വിറ്റതെന്ന് പശ്ചിമ ബംഗാള്‍ പൊലീസ് പറഞ്ഞു.

സംഭവത്തില്‍ മാതാവ് സതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് ജയദേവ് ഘോഷ് ഒളിവിലാണ്. റഹ്റ സ്വദേശിയായ പ്രിയങ്ക ഘോഷാണ് കുഞ്ഞിനെ വാങ്ങിയത്. കുട്ടിയെ രക്ഷിച്ച പൊലീസ് പ്രിയങ്കയെയും അറസ്റ്റ് ചെയ്തു.

പശ്ചിമ ബംഗാളിലെ വിവിധ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് റീല്‍സാക്കി പോസ്റ്റ് ചെയ്യാനായിരുന്നു ദമ്പതികള്‍ തീരുമാനിച്ചിരുന്നത്. പാനിഹാത്തി ഗാന്ധിനഗര്‍ പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്.

ശനിയാഴ്ച ദമ്പതികളുടെ കുഞ്ഞിനെ കാണാതാവുകയും സതിയുടെ കൈവശം വിലകൂടിയ സ്മാര്‍ട്‌ഫോണ്‍ കാണുകയും ചെയ്തതോടെ അയല്‍വാസികള്‍ക്ക് സംശയമായിരുന്നു. ഏഴു വയസുള്ള മകളും ദമ്പതികള്‍ക്കുണ്ട്.

ആണ്‍കുട്ടിയെ വിറ്റതിന് പിന്നാലെ ജയദേവ് പെണ്‍കുട്ടിയെയും വില്‍ക്കാന്‍ ശ്രമിച്ചു. ഇത് മനസിലാക്കിയ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.