പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനങ്ങൾ

പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനങ്ങൾ

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങങ്ങള്‍ പ്രഖ്യാപിച്ചു.

രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി. വിവിധ സംസ്ഥാനങ്ങളിലായി 2,78,690 പേരാണ് ചികില്‍സയില്‍ തുടരുന്നത്. ബ്രിട്ടനിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡിന്റെ വകഭേദം പ്രസരിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്നാണ് അധികൃതര്‍ കരുതുന്നത്. അതിന്റെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയില്‍ എല്ലാ നഗരങ്ങളിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലും ഏഴ് മണിക്കൂര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 22 മുതല്‍ 2021 ജനുവരി 5 വരെ രാത്രി 11 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ നിലവിലണ്ടാവും. ബീച്ചുകള്‍, ഹോട്ടലുകള്‍, ക്ലബ്ബുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയില്‍ ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 1 വരെ പുതുവര്‍ഷാഘോഷങ്ങള്‍ നിരോധിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസംബര്‍ 31, ജനുവരി ഒന്ന് തിയ്യതികളില്‍ രാജസ്ഥാനില്‍ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ദീവാലി ആഘോഷസമയത്തുള്ള നിയന്ത്രണങ്ങളാണ് ഉള്ളത്. പാര്‍ട്ടികള്‍, ഹോട്ടല്‍, ബാര്‍ എന്നിവയ്ക്ക് ന്യഇയര്‍ ദിനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പിന്‍വലിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.