അരിയുടെ കയറ്റുമതി താല്‍ക്കാലികമായി നി‍ർത്തിവച്ച് യുഎഇ

അരിയുടെ കയറ്റുമതി താല്‍ക്കാലികമായി നി‍ർത്തിവച്ച് യുഎഇ

ദുബായ്: അരിയുടെ കയറ്റുമതി യുഎഇ താല്‍ക്കാലികമായി നിർത്തിവച്ചു. ജൂലൈ 28 മുതലാണ് യുഎഇയില്‍ നിന്നുളള അരിയുടെ കയറ്റുമതിയും പുനർകയറ്റുമതിയും നിർത്തിവച്ചത്. സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നാല് മാസത്തേക്കാണ് നിരോധനം.

ഇതോടെ വിവിധ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് വരുന്ന അരി ഇനി മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാകില്ല. ഇന്ത്യയില്‍ നിന്നുളള അരിയുടെ കയറ്റുമതിയ്ക്ക് ഇന്ത്യന്‍ സർക്കാർ നിരോധനം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് പ്രാദേശിക അരി ലഭ്യത ഉറപ്പാക്കുന്നതിനായി യുഎഇയും കയറ്റുമതിയും പുനകയറ്റുമതിയും നിരോധിച്ചത്.

എന്നാല്‍ അരി കയറ്റുമതിയ്ക്ക് അനുമതി വേണ്ടവർക്ക് സാമ്പത്തിക മന്ത്രാലയം വഴി അപേക്ഷ സമർപ്പിക്കാം. 30 ദിവസത്തെ സാധുതയുളള പെർമിറ്റുകളാണ് ഇവർക്ക് ലഭിക്കുക. രേഖകള്‍ പരിശോധിച്ച് നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും അനുമതി. e.economy@antidumping വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സാമ്പത്തിക മന്ത്രാലയത്തില്‍ നേരിട്ടും അപേക്ഷ നല്‍കാം.

2023 ജൂലൈ 20ന് ശേഷം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ കയറ്റുമതിയും പുനർ കയറ്റുമതിയും ഫ്രീ സോണുകളില്‍ ഉൾപ്പെടെ നിരോധിച്ചിട്ടുണ്ട്. ഏകീകൃത കസ്റ്റംസ് താരിഫിന് കീഴിലുള്ള എല്ലാ അരി ഇനങ്ങൾക്കും ഇത് ബാധകമാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.