പ്ലസ് വണ്‍: സ്‌കൂള്‍, കോംബിനേഷന്‍ മാറ്റത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍: സ്‌കൂള്‍, കോംബിനേഷന്‍ മാറ്റത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍, ഏയ്ഡഡ് സ്‌കൂളുകളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂള്‍, കോംബിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ 31ന് വൈകിട്ട് നാല് വരെ ഏകജാലകം വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്‌കൂളുകളിലെ സീറ്റൊഴിവുകളുടെ വിവരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഒന്നാം ഓപ്ഷനില്‍ തന്നെ പ്രവേശനം നേടിയവര്‍ക്കും അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നേടിയ ഭിന്നശേഷി വിഭാഗക്കാര്‍ക്കും സ്‌പോര്‍ട്‌സ്, മാനേജ്‌മെന്റ്, കമ്യൂണിറ്റി കോട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും ട്രാന്‍സ്ഫര്‍ അലോട്‌മെന്റിന് അപേക്ഷിക്കാനാവില്ല.

എന്നാല്‍, ജില്ലയില്‍ തന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറാനും അതേ സ്‌കൂളിലോ മറ്റൊരു സ്‌കൂളിലോ വിഷയ കോംബിനേഷന്‍ മാറ്റത്തിനും സാധിക്കും. അതോടൊപ്പം, ഒന്നിലധികം സ്‌കൂളുകളിലേക്കും കോംബിനേഷനുകളിലേക്കും മാറ്റത്തിന് അപേക്ഷിക്കാം.

രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ടയില്‍ ശേഷിക്കുന്ന സീറ്റുകളും പുതിയതായി അനുവദിച്ച 97 ബാച്ചുകളും ചേര്‍ത്തുള്ള ഒഴിവുകളിലാണ് അലോട്‌മെന്റ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.