കണ്ണീരോര്‍മ്മയായി ആ കുഞ്ഞ് താരകം

കണ്ണീരോര്‍മ്മയായി ആ കുഞ്ഞ് താരകം

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. ആലുവ കീഴ്മാട് ശ്മശാനത്തിലാണ് കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചത്.

കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശിയായ പ്രതി അസ്ഫാക് ആലത്തെ അല്‍പ്പ സമയത്തിനകം മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും. പ്രതിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്ക് പുറമെ, പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവേറ്റിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകള്‍ ബലപ്രയോഗത്തില്‍ സംഭവിച്ചതാണെന്നാണ് നിഗമനം.

തായിക്കാട്ടുകര എല്‍പി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയായിരുന്ന കുട്ടിയെ അതേ ക്ലാസില്‍ തന്നെ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നൂറു കണക്കിന് ആളുകളാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. മൂന്ന് വര്‍ഷമായി ആലുവയിലെ വീട്ടിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.