ലിസ്ബണ്‍: ആഗോള കത്തോലിക്കാ സഭ കാത്തിരുന്ന ലോക യുവജന സംഗമത്തിന് ഇനി ഏതാനും ദിനങ്ങള്‍ മാത്രം. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലാണ് ഓഗസ്റ്റ് ഒന്നു മുതല്‍ ആറുവരെ ലോക യുവജന സംഗമം നടക്കുന്നത്. 150ല്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള ഒന്നര മില്യണ്‍ (15 ലക്ഷം) ജനതയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന സംഗമ വേദിയില്‍ ആറ് ദിനങ്ങളിലായാണ് പരിപാടികള്‍ അരങ്ങേറുന്നത്. കൂടാതെ ഓഗസ്റ്റ് രണ്ട് മുതല്‍ ആറുവരെ ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യം സംഗമത്തിലുണ്ടാകും.
ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ ഉള്‍പ്പെടെയുള്ള ഭാഷകളില്‍ 70 വേദികളിലായാണ് പരിപാടികള്‍ നടക്കുക. ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനകളും അര്‍പ്പിക്കപ്പെടുന്ന, വിശ്വാസ പ്രബോധനങ്ങളും പ്രഭാഷണങ്ങളും സംഗീത-സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറുന്ന ലോക യുവജന സംഗമത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് സംഗമവേദിയില്‍ ഒരുക്കുന്ന കുമ്പസാരത്തിനുള്ള വിപുലമായ സൗകര്യങ്ങള്‍.
യുവജനങ്ങളാണ് സഭയുടെ ഭാവി എന്നത് ഉദ്ഘോഷിക്കാനും യുവജന പ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് 1986 ല്‍ ആഗോള യുവജന ദിനാഘോഷത്തിന് തുടക്കമിട്ടത്. രൂപതാ തലത്തില്‍ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടായിരുന്നു സംഗമത്തിന്റെ ആരംഭം. പിന്നീട് 1991 ലാണ് രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴുള്ള ആഗോള തലത്തിലുള്ള സംഗമങ്ങള്‍ക്ക് രൂപം നല്‍കിയത്.
പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ആപ്പിള്‍ ടി.വി, ആമസോണ്‍ ഫയര്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ടി.വികളിലും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും പരിപാടി ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26