കെ സി വൈ എം ചുങ്കക്കുന്ന് മേഖലാ അനുശോചിച്ചു

കെ സി വൈ എം ചുങ്കക്കുന്ന് മേഖലാ അനുശോചിച്ചു

കേളകം: ആലുവയിൽ കൊല്ലപ്പെട്ട ചാന്ദിനിയെന്ന അഞ്ചു വയസ്സുകാരിയുടെ വിയോഗത്തിൽ കെ സി വൈ എം ചുങ്കക്കുന്ന് മേഖലാ അനുശോചനം രേഖപ്പെടുത്തി. മന:സാക്ഷിയെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. കുറ്റവാളികൾക്ക് ഇന്ത്യൻ നിയമ വ്യവസ്ഥയുടെ പരമാവധി ശിക്ഷ നടപ്പാക്കണമെന്ന് മേഖലാ സമിതി ആവശ്യപ്പെട്ടു.

പ്രബുദ്ധ കേരളത്തിൽ നടമാടുന്ന ഇത്തരം പ്രവൃത്തികൾ നാടിന്റെ സംസ്ക്കാരത്തിന് തന്നെ വിള്ളലേൽപ്പിക്കുന്നതാണെന്ന് മേഖലാ പ്രസിഡന്റ്‌ വിമൽ കൊച്ചുപുരക്കൽ വിലയിരുത്തി. 

ക്രൂരമായ സംഭവങ്ങൾ നടമാടുമ്പോൾപോലും കൃത്യമായ നിയമനടപടികൾ സ്വീകരിക്കാത്ത അധികാരവർഗ്ഗത്തിന്റെ സമീപനമാണ് പല പ്രശ്നങ്ങൾക്കും നിദാനം. നിയമവും നിയമവ്യവസ്ഥിതികളും നോക്കുകുത്തിയായി നിൽക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ നടമാടുന്നത്. ഒറ്റപ്ലാവ് യൂണിറ്റിൽ നടന്ന യോഗത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ. വിനോദ് പാക്കാനിക്കുഴിൽ, യൂണിറ്റ് ഭാരവാഹികളായ ക്രിസ്റ്റിന വടക്കേക്കര, അമല വിളയാനിക്കൽ, മേഖല - യൂണിറ്റ് ഭാരവാഹികൾ, തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.