മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മണിപ്പൂരില്‍ സ്ത്രീകളെ  നഗ്‌നരാക്കി നടത്തിയ സംഭവം; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവം സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

മെയ് നാലിന് നടന്ന ക്രൂരതയുടെ വീഡിയോ ജൂലൈ 20 ന് പുറത്ത് വന്നതിന് പിന്നാലെ സുപ്രീം കോടതി സ്വമേധയ ഇടപെടുകയായിരുന്നു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഒരു കൂട്ടം മറ്റ് ഹര്‍ജ്ജികളും സുപ്രീ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

മണിപ്പൂര്‍ കലാപ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്‌സഭ ചര്‍ച്ച ചെയ്യുന്ന തിയതിയും ഇന്ന് പ്രഖ്യാപിക്കും. എല്ലാ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തിയതി തീരുമാനിക്കുക.

അതിനിടെ കലാപം തുടരുന്ന മണിപ്പൂരിലെ മോറെയിലേക്ക് കൂടുതല്‍ പൊലീസിനെ അയച്ചതിനെതിരെ കുക്കി സ്ത്രീകളുടെ പ്രതിഷേധം തുടരുന്നു. മോറെയിലെ മെയ്‌തേയികളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റ ഭാഗമായാണ് കൂടുതല്‍ പോലീസിനെ വിന്യാസം.

എന്നാല്‍ നാനൂറിലധികം വരുന്ന സ്ത്രീകള്‍ പൊലീസിനെ തടഞ്ഞു. സംസ്ഥാനത്ത് സമാധാനവും ഐക്യവും പുനസ്ഥാപിക്കുന്നതിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് ഗവര്‍ണര്‍ അനസൂയ ഉയ്‌കെയ് അഭ്യര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.