ന്യൂയോർക്ക്: ഇന്ന് ലോക ജനസംഖ്യാ ദിനം. ആഗോളതലത്തില്‍ നേരിടുന്ന ജനസംഖ്യാ പ്രശ്‌നങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു.
നീതിയും പ്രത്യാശയും നിറഞ്ഞ ലോകത്ത് യുവാക്കള്‍ ആഗ്രഹിക്കുന്നത് പോലെ കുടുംബങ്ങളെ സൃഷ്ടിക്കുന്നതിനായി അവരെ ശാക്തീകരിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രമേയം. ലോകത്ത് ജനപ്പെരുപ്പം വർധിച്ച് വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ ലോക ജനസംഖ്യയുടെ 16 ശതമാനം മാത്രമാണ് യുവാക്കളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ. ഇക്കാരണത്താലാണ് ലോക ജനസംഖ്യാ ദിനത്തിൽ യുവത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പ്രമേയം പുറത്തിറക്കിയിരിക്കുന്നത്
1987 ൽ ലോക ജനസംഖ്യ 500 കോടിയിലെത്തിയതിനെ തുടർന്നാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. 1990-ൽ ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭ ജൂലൈ 11-നെ ഔദ്യോഗികമായി ലോക ജനസംഖ്യ ദിനമായി പ്രഖ്യാപിച്ചു. ലോകജനസംഖ്യ 100 കോടിയായത് 1804 ലാണ്. 2011 ൽ ആഗോള ജനസംഖ്യ 700 കോടിയിലെത്തി. 2022 ൽ 800 കോടിയായി ഉയർന്നിരുന്നു. 2030 ൽ ഇത് ഏകദേശം 850 കോടിയാകുമെന്ന് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ട്.
ലോകത്ത് ഓരോ ദിവസവും 227921 കുഞ്ഞുങ്ങൾ ജനിക്കുന്നതായാണ് റിപ്പോർട്ട്. ഏറ്റവും അധികം ജനസംഖ്യയുളള രാജ്യം ഇന്ത്യയും ജനസംഖ്യ കുറഞ്ഞ രാജ്യം വത്തിക്കാൻ സിറ്റിയുമാണ്. ഇന്ത്യയുടെ ജനസംഖ്യ 141 കോടിയും വത്തിക്കാൻ സിറ്റിയുടേത് 800 മാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.