തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. ട്രിച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്സ്പ്രസ് 613 വിമാനം സാങ്കേതിക കാരണങ്ങളാല്‍ 1141-ല്‍ ടിആര്‍വിയില്‍ ലാന്‍ഡിങ് ചെയ്തു. ലാന്‍ഡിങ് ഗിയര്‍ തകരാറാണ് അടിയന്തര ലാന്‍ഡിങിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം.
വിമാനം പറന്നുയര്‍ന്നപ്പോള്‍ തന്നെ എമര്‍ജന്‍സി ലാന്‍ഡിങ് ആവശ്യമാണെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് അധികൃതര്‍ വിവരം തിരുവന്തപുരം വിമാനത്താവളത്തില്‍ അറിയിച്ചു. തുടര്‍ന്ന് വിമാനത്താവളത്തില്‍ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വിമാനത്തില്‍ 154 യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍, മുന്‍കരുതല്‍ ലാന്‍ഡിങ് ആയിരുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.