പാട്ടും പാടി സ്ഥാനം ഒഴിഞ്ഞ് ടോമിന്‍ തച്ചങ്കരി

പാട്ടും പാടി സ്ഥാനം ഒഴിഞ്ഞ് ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: വിട ചൊല്ലുമീ ദിനം... ഈ വേഷമിന്നിതാ മാറ്റുന്നു ഞാന്‍... പടിയിറങ്ങുമ്പോള്‍ ആത്മാഭിമാനം.... മറക്കുകില്ലൊരിക്കലും ഞാന്‍ എന്റെ ധീരമാം സേനയെ...' ഇങ്ങനെ പോവുന്ന ഈരടികള്‍ പാടി ആ ഔദ്യോഗിക യാത്ര ഇവിടെ അവസാനിക്കുകയാണ്.

36 വര്‍ഷത്തെ സേവനത്തിനൊടുവില്‍ കേരള പൊലീസില്‍ നിന്നും വിരമിച്ച ടോമിന്‍ തച്ചങ്കരി പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന വിരമിക്കല്‍ ചടങ്ങില്‍ സ്വയം എഴുതി സംഗീതം നല്‍കിയ ഗാനം ആലപിച്ചായിരുന്നു.

ഏറെ അഭിമാനത്തോടെയും സംതൃപ്തിയോടെയുമാണ് കേരള പൊലീസില്‍ നിന്ന് പടിയിറങ്ങുന്നതെന്നും വിടവാങ്ങല്‍ പരേഡില്‍ സംസാരിക്കവെ ടോമിന്‍ തച്ചങ്കരി പറഞ്ഞു.

മനുഷ്യാവകാശ കമ്മിഷനില്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസറായിരുന്നു അദ്ദേഹം. 1987 ബാച്ചുകാരനായ തച്ചങ്കരിയെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്രം അന്തിമ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

മലയാള ക്രൈസ്തവ ഗാനശാഖയില്‍ എന്നെന്നും പ്രിയപ്പെട്ടതും ഓര്‍മിക്കപ്പെടുന്നതുമായ ഒരു ആല്‍ബം ആയിരുന്നു മോചനം. ടോമിന്‍ തച്ചങ്കരിയായിരുന്നു സംഗീതം. അദ്ദേഹം സംഗീതം പകര്‍ന്ന് വചനം, തിരുവചനം എന്നീ ക്രിസ്തീയ ആല്‍ബങ്ങളിലെ ഗാനങ്ങളും ക്രൈസ്തവ മലയാളികളുടെ ആരാധനയില്‍ വലിയൊരു പങ്കു വഹിക്കുന്നു. മോചനം മലയാളികള്‍ക്ക് പ്രിയപ്പെട്ടതായ ദൈവസ്‌നേഹം വര്‍ണ്ണിച്ചിടാന്‍ എന്ന ഒരൊറ്റ ഗാനത്തിലൂടെയാണ്.

വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഒടുവില്‍ കര്‍മ്മമണ്ഡലത്തില്‍ നിന്നും തല്‍ക്കാലം വിട പറയുന്ന അദ്ദേഹം പാട്ടും പാടി വിരമിക്കുന്നു എന്നുള്ളതും വലിയൊരു പ്രത്യേകത തന്നെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.