2021 ലെ പൊതുബജറ്റ് പ്രഖ്യാപിച്ച് ദുബായും ഷാർജയും

2021 ലെ പൊതുബജറ്റ് പ്രഖ്യാപിച്ച് ദുബായും ഷാർജയും

ദുബായ്: അടുത്തവർഷത്തേക്കുള്ള ദുബായ് ബജറ്റിന് അംഗീകാരം നല്‍കി. 5710 കോടി ദിർഹത്തിന്‍റെ ബജറ്റിനാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകിയിരിക്കുന്നത്. സാമ്പത്തികം, സാമൂഹികക്ഷേമം, അടിയന്തരസേവനം, ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ, അടിസ്ഥാന സൗകര്യവികസനം, സാംസ്കാരികം എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

എക്സ്‌പോ 2020-നും ബജറ്റ് തുക മാറ്റിവെച്ചിട്ടുണ്ട്. 2021-ൽ 5616 കോടി ദിർഹത്തിന്‍റെ ചെലവും 5231.4 കോടി വരുമാനവും കണക്കാക്കുന്ന ബജറ്റ് 384.6 കോടി കമ്മി പ്രതീക്ഷിക്കുന്നുണ്ട്. 2021 സാമ്പത്തിക വ‍ർഷത്തില്‍ 3360 കോടി ദിർത്തിന്‍റെ പൊതുബജറ്റിന് ഷാർജ ഭരണാധികാരി അംഗീകാരം നല്‍കി. എമിറേറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുബജറ്റാണിത്. 2020-ലെ ബജറ്റിനെ അപേക്ഷിച്ച് 12 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് ഷാർജ ധനകാര്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.