പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം; നിയമ സാധുത പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍

പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം; നിയമ സാധുത പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതിലെ നിയമ സാധുത പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഭരണഘടനാപരമായി സാധ്യമാണെങ്കില്‍ പ്രണയ വിവാഹങ്ങളില്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്നതിന്റെ സാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.

പ്രണയ വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന പട്ടിദാര്‍ സമുദായത്തിലെ ചില വിഭാഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പട്ടിദാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് ഞായറാഴ്ച മെഹ്‌സാനയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഭൂപേന്ദ്ര പട്ടേല്‍.

സര്‍ക്കാര്‍ അത്തരത്തിലുള്ള എന്തെങ്കിലും നിയമ നിര്‍മ്മാണം നിയമസഭയില്‍ അവതരിപ്പിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേദാവാല പറഞ്ഞു.

നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു നിയമം കൊണ്ടുവരികയാണെങ്കില്‍ എന്റെ പിന്തുണ സര്‍ക്കാരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല ബിജെപിയും കോണ്‍ഗ്രസും വിവാഹ അവകാശങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പൊതുവായ നിലപാട് സ്വീകരിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബിജെപി എംഎല്‍എ ഫത്തേസിന്‍ ചൗഹാന്‍ സമാനമായ ആവശ്യം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എ ജെനി താക്കൂര്‍ പിന്തുണച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.