പാലക്കാട്; പാലക്കാട് സിപിഐയില്‍ കൂട്ടരാജി. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍ ഉള്‍പ്പെടെ പതിനഞ്ച് പേര്‍ ജില്ലാ കൗണ്‍സില്‍ നിന്ന് രാജിവച്ചു. മുഹമ്മദ് മുഹസിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി.
സമ്മേളനങ്ങളില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് മുഹസിന്‍, ജില്ലാ കമ്മിറ്റി അംഗം കോടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ഉള്‍പ്പെടെ സിപിഐ തരംതാഴ്ത്തിയിരുന്നു. പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം മുഹസിനെ ജില്ലാ കമ്മിറ്റിയിലേക്കും ജില്ലാ കമ്മിറ്റി അംഗം കോടിയില്‍ രാമകൃഷ്ണനെയും പട്ടാമ്പി മണ്ഡലം സെക്രട്ടറി പി.കെ സുഭാഷിനെയും ബ്രാഞ്ചിലേക്കുമാണ് തരംതാഴ്ത്തിയത്. ബ്രാഞ്ച് മുതല്‍ ജില്ലാ സമ്മേളനം വരെയുണ്ടായ വിഭാഗീയതയില്‍ മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായിലും കുറ്റക്കാരനാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
മുന്‍ ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ഥന്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ആര്‍ മോഹന്‍ദാസ്, ജില്ലാ കമ്മിറ്റി അംഗം പി. രാധാകൃഷ്ണന്‍ എന്നിവരായിരുന്നു അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍. എന്നാല്‍ മുഹമ്മദ് മുഹസിന്റെ രാജി കിട്ടിയിട്ടില്ലെന്ന് സിപിഐ ജില്ലാ നേതൃത്വം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.