മണിപ്പൂരിന് തമിഴ് നാടിന്റെ സഹായം; പത്ത് കോടി രൂപയുടെ ആവശ്യസാധനങ്ങള്‍ അയക്കുമെന്ന് എം.കെ സ്റ്റാലിന്‍

 മണിപ്പൂരിന് തമിഴ് നാടിന്റെ സഹായം; പത്ത് കോടി രൂപയുടെ ആവശ്യസാധനങ്ങള്‍ അയക്കുമെന്ന് എം.കെ സ്റ്റാലിന്‍

ചെന്നൈ: മണിപ്പൂരിന് തമിഴ് നാടിന്റെ സഹായം. മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന് കത്തയച്ച് തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. 10 കോടി രൂപയുടെ ആവശ്യ സാധനങ്ങള്‍ അയക്കുമെന്ന് എം.കെ സ്റ്റാലിന്‍ അറിയിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി അനുവദിച്ചാല്‍ സഹായം നല്‍കാമെന്ന് എം.കെ സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ സമ്മതം നല്‍കണമെന്ന് എം.കെ സ്റ്റാലിന്‍ മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മണിപ്പൂരിലെ തമിഴരോട് നന്ദി അറിയിക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

നിലവിലെ സ്ഥിതിഗതികള്‍ കാരണം 50,000 ല്‍ അധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നും ദുരിത ബാധിതര്‍ക്ക് ചില അവശ്യവസ്തുക്കളുടെ ആവശ്യകത വര്‍ധിക്കുന്നുണ്ടെന്നും അറിയുന്നതിനാല്‍, ഈ നിര്‍ണായക സമയത്ത് തമിഴ്നാട് സര്‍ക്കാര്‍ പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.

ടാര്‍പോളിന്‍ ഷീറ്റുകള്‍, ബെഡ്ഷീറ്റുകള്‍, കൊതുക് വലകള്‍, അവശ്യ മരുന്നുകള്‍, സാനിറ്ററി നാപ്കിനുകള്‍, പാല്‍പ്പൊടി തുടങ്ങി 10 കോടിയോളം രൂപ വിലവരുന്ന ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കി നിങ്ങളുടെ സംസ്ഥാനത്തേയ്ക്ക് എത്തിക്കുക. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഈ സാമഗ്രികള്‍ വളരെ ഉപകാരപ്രദമാകും. ആവശ്യമെങ്കില്‍ അവ എയര്‍ലിഫ്റ്റ് ചെയ്യാനും കഴിയുമെന്ന് എം.കെ സ്റ്റാലിന്‍ കത്തില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.