മണിപ്പൂർ വിഷയം പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; ലോക്‌സഭ നിർത്തിവെച്ചു, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപോയി

മണിപ്പൂർ വിഷയം പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; ലോക്‌സഭ നിർത്തിവെച്ചു, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപോയി

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും ബഹളം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവെച്ചു. മണിപ്പൂർ കലാപത്തിൽ ചർച്ചകൾ ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ചെയർ അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ രാജ്യസഭയിൽ നിന്നും ഇറങ്ങി പോയി.

മണിപ്പൂരിലെ നിലവിലെ സ്ഥിതി ഗതികൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യ സഭയുടെ റൂൾ 267 പ്രകാരം 58 നോട്ടീസുകളാണ് ചെയറിൽ ലഭിച്ചത്. എന്നാൽ ജഗ്ദീപ് ധൻഖർ ചർച്ചയ്ക്ക് തയ്യാറായിരുന്നില്ല. തുടർന്ന് എംപിമാർ സഭ വിടുകയായിരുന്നു.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു സഭകളിലും സർക്കാർ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കൂടിയാലോചിക്കാനാണ് യോഗം ചേർന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രൽഹാദ് ജോഷി, പീയുഷ് ഗോയൽ, അനുരാഗ് സിംഗ് ടാക്കൂർ, നിധിൻ ഗഡ്കരി, നിർമ്മലാ സീതാരാമൻ, അർജുൻ കാം മേഘ്വാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മണിപ്പൂർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ നേതാക്കളുടെ സംഘവും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.