ടേൺ വ്യവസ്ഥ നടപ്പാക്കി സിപിഎമ്മും: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഇന്ന് നേ​തൃ​മാ​റ്റം; പിന്നിൽ വിഭാഗീയതയെന്ന് സൂചന

ടേൺ വ്യവസ്ഥ നടപ്പാക്കി സിപിഎമ്മും: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഇന്ന് നേ​തൃ​മാ​റ്റം; പിന്നിൽ വിഭാഗീയതയെന്ന് സൂചന

ആ​ല​പ്പു​ഴ: ചരിത്രത്തിലാദ്യമായി ഭരണ തലപ്പത്ത് ടേൺ വ്യവസ്ഥ നടപ്പാക്കി സിപിഎമ്മും. വിഭാഗീയത രൂക്ഷമായ ആലപ്പുഴയിൽ സിപിഎം ഭരണം നടത്തുന്ന നഗരസഭയിൽ ഇന്ന് നേ​തൃ​മാ​റ്റം. 

ആലപ്പുഴ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യാ​യി​രു​ന്ന സിപിഎം ഏ​രി​യ ക​മ്മി​റ്റി അം​ഗം സൗ​മ്യ രാ​ജ്​ രാ​ജി​വെ​ച്ച​തിനെ തു​ട​ർ​ന്ന്​ സിപിഎ​മ്മി​ലെ ത​ന്നെ കെ.കെ. ജ​യ​മ്മ ഇന്ന് പുതിയ അ​ധ്യ​ക്ഷ​യാ​യി ചുമതലയേൽക്കും. ക​ടു​ത്ത വി​ഭാ​ഗീയതയാണ് പിന്നിലെന്നാണ് സൂചന.

തിര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്തെ ധാ​ര​ണ​ പ്ര​കാ​ര​മാ​ണ്​ നേ​തൃ​മാ​റ്റ​മെ​ന്നാ​ണ്​ ജി​ല്ല നേ​തൃ​ത്വം പ​റ​യു​ന്ന​ത്. അ​ന്ന്​ ര​ണ്ട​ര​വ​ർ​ഷം സൗ​മ്യ​ക്കും അ​ടു​ത്ത ഊ​ഴം കെ.കെ. ജ​യ​മ്മ​ക്കും ന​ൽ​കാ​മെ​ന്ന്​ വാ​ക്ക് കൊ​ടു​ത്തി​രു​ന്നു. അ​ത്ത​രം ക​രാ​റും വാ​ക്കു​കൊ​ടു​ക്ക​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ്​ സൗ​മ്യ രാ​ജി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.