ചരിത്രത്തിലാദ്യമായി സീറോ മലബാര്‍ ഗ്ലോബല്‍ യൂത്ത് മീറ്റ് ലിസ്ബണില്‍

 ചരിത്രത്തിലാദ്യമായി സീറോ മലബാര്‍ ഗ്ലോബല്‍ യൂത്ത് മീറ്റ് ലിസ്ബണില്‍

ലിസ്ബണ്‍: സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ യുവജന സംഗമം നടത്തുന്നു. ' ദനഹ 2K23 ' എന്ന് പേരിട്ടിരിക്കുന്ന യുവജന സംഗമം ലിസ്ബണിലെ ബിയാ റ്റോയിലാണ് നടത്തപ്പെടുന്നത്. വേള്‍ഡ് യൂത്ത് ഡേ ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള സീറോ മലബാറുകാരാണ് ഒന്നിച്ച് ഒരു കുടക്കീഴില്‍ അണിചേരുന്നത്.

ഓഗസറ്റ് അഞ്ചിന് പോര്‍ച്ചുഗല്‍ സമയം രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന ഈ യുവജന സംഗമത്തില്‍ അഭിവന്ദ്യരായ പിതാക്കന്‍മാര്‍ മാര്‍ ബോക്‌സോ പുത്തൂര്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസ് കല്ലുവേലില്‍, മാര്‍ തോമസ് തറയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഫാ.ജേക്കബ് ചക്കാത്ര, എസ്എംവൈഎം പ്രഥമ പ്രസിഡന്റ് സിജോ അമ്പാട്ട്, ഗ്ലോബല്‍ സമിതി അംഗങ്ങളായ ജോ ആന്‍ സെബാസ്റ്റ്യന്‍, നെല്‍വിന്‍ ജോസഫ്, ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26